പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം: മംഗളൂരുവില്‍ നിരോധനാജ്ഞ

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ നിരോധനാജ്ഞ. മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ. രാത്രി ഒന്‍പതു മുതല്‍ ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനാജ്ഞ.

കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മംഗളൂരുവില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

അതേസമയം, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ സമരം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സമരത്തിന് എല്ലാ സര്‍വകലാശാലയകളും പിന്തുണ നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News