‘കെജിഎഫ് ചാപ്റ്റര്‍ 2’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസംബര്‍ 21ന് വൈകുന്നേരം 5.45 ന്

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ‘കെജിഎഫ്: ചാപ്റ്റര്‍ 1’ ന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കെജിഎഫ് ടീം ഒരുങ്ങുമ്പോള്‍, ചിത്രത്തിന്റെ കടുത്ത ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ‘കെജിഎഫ്: ചാപ്റ്റര്‍ 2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 2019 ഡിസംബര്‍ 21 ന് വൈകുന്നേരം 5:45 ന് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘കെ.ജി.എഫ് ചാപ്റ്റര്‍ 1’ ന് നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘കെ.ജി.എഫ് ചാപ്റ്റര്‍ 2’ ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഏറേ ശ്രദ്ധേയമാണ്.

‘കെ.ജി.എഫ്: ചാപ്റ്റര്‍ 1’ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത സജിത്ത്കുമാര്‍, പല്ലവി ഇന്റര്‍നാഷണല്‍ തന്നെയാണ് ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ ഉം മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here