കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി ജിഎസ്ടി നിരക്ക് ഏകീകരിച്ചു; കേരളത്തിലേക്ക് വരാമെന്ന് ലോട്ടറി മാഫിയ കരുതതേണ്ടെന്ന് മന്ത്രി തോമസ് ഐസക്

ലോട്ടറി മാഫിയയ്ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ലോട്ടറിയുടെയും സ്വകാര്യ ലോട്ടറിയുടെയും ജിഎസ്ടി നിരക്ക് ഏകീകരിച്ചു. ജിഎസ്ടി കൗണ്‌സില്‍ യോഗത്തില്‍ വോട്ടെടുപ്പ് നടത്തിയാണ് തീരുമാനം എടുത്തത്.

ഇതോടെ 12 ശതമാനം ഉള്ള സര്‍ക്കാര്‍ ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനമാകും. ഏകീകരണത്തിന്റെ പേരില്‍ കേരളത്തിലേക്ക് വരാമെന്ന് ലോട്ടറി മാഫിയ കരുതതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ലോട്ടറിയുടെ ജിഎസ്ടി നിരക്ക് സ്വകാര്യ ലോട്ടറിയുടേതിന് ഒപ്പമെത്തിച്ച് ഏകീകരിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കേന്ദ്രം ശ്രമം തുടങ്ങിയിരുന്നു. ഇതാണ് കൗണ്‌സിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ ഒടുവില്‍ വിജയിപ്പിച്ചെടുത്തത്.

കൗണ്‌സിലില്‍ ആദ്യമായി വോട്ടെടുപ്പ് നടന്നപ്പോള്‍ 17 സംസ്ഥാനങ്ങള്‍ അനുകൂല നിലപാടെടുത്തു. കേരളം അടക്കം 7 ബിജെപി ഇതര സംസ്ഥാനങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിന്നത് തിരിച്ചടി ആയി.

തീരുമാനത്തോടെ 12 ശതമാനമുണ്ടായ സര്‍ക്കാര്‍ ലോട്ടറി ജിഎസ്ടി സ്വകാര്യ ലോട്ടറിയുടെ 28 ശതമാനം ജിഎസ്ടിയിലേക്ക് ഉയരും.എന്നാല്‍ നികുതി ഏകീകരണത്തിന്റെ പേരില്‍ കേരളത്തിലേക്ക് വരാമെന്ന് ലോട്ടറി മാഫിയ കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

അനധികൃത വരുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജി എസ് ടി കൗണ്‌സില്‍ യോഗത്തിലാകും ജിഎസ്ടി നിരക്ക് വര്‍ധന ചര്‍ച്ചയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel