മദ്രാസ് സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു; പൗരത്വ നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ഥികള്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ച് മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. മുപ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധസമരം ആരംഭിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ച വരെ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്റ്റലും ക്യാമ്പസും വിട്ടുപോകാന്‍ രജിസ്ട്രാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

സമരം അടിച്ചമര്‍ത്താന്‍ ക്യാമ്പസില്‍ കയറിയ പൊലീസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയും പകലുമായി പ്രതിഷേധം തുടരുകയായിരുന്ന വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News