പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍; ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച്

പൗരത്വ നിയമഭേദഗതിക്ക് എതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാക്കും. ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. രാജ്യത്താകെ ശക്തമായ സമരത്തിന് ജാമിയ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

സമരത്തിന് രാജ്യത്തെ എല്ലാ ക്യാമ്പസുകളും പിന്തുണ നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. പതിനഞ്ചിന് സര്‍വകലാശാലയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നിരവധി സര്‍വകലാശാലകള്‍ അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, നിയമത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി 22ന് വാദം കേള്‍ക്കും. രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് ഇടവച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ 59 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനുവരിയില്‍ വാദം കേള്‍ക്കുന്നതു വരെ സ്റ്റേ അനുവദിക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News