പൗരത്വഭേഭഗതി നിയമത്തിനെതിരെ ഇടത് പാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കും

പൗരത്വഭേഭഗതി നിയമത്തിനെതിരെ ഇന്ന് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലാ കേന്ദ്രത്തിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ്മ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് എ വിജയരാഘവനും , എറണാകുളത്ത് കാനം രാജേന്ദ്രനും, മലപ്പുറത്ത് അബ്ദുള്‍ വഹാബും, വയനാട് ഷേയ്ക്ക് പി ഹാരിസും, കണ്ണൂരില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററും കൂട്ടായ്മകള്‍ ഉത്ഘാടനം ചെയ്യും.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News