ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കി; ഇനി സെനറ്റില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇംപീച്ച്‌മെന്റ് നടപടികള്‍ ഇനി സെനറ്റിലാകും നടക്കുക. പ്രമേയത്തിന്റെ ആദ്യഭാഗം 197 നെതിരെ 230 വോട്ടിനും രണ്ടാംഭാഗം 198നെതിരെ 299വോട്ടിനുമാണ് പാസായത്.

അധികാര ദുര്‍വിനിയോഗം , യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. തനിക്കെതിരായ അട്ടിമറി ശ്രമമാണ് ഇതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

2020ല്‍ വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്. ജോ ബെഡനും മകന്‍ ഹണ്ടര്‍ ബെഡനുമെതിരെ കേസുകള്‍ കുത്തിപൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ ട്രമ്പ് സമ്മര്‍ദ്ദം ചെലുത്തുകയയാിരുന്നു.

ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയതിനാല്‍ ഉപരിസഭയായ സെനറ്റില്‍ അടുത്തമാസം ട്രമ്പ് വിചാരണ നേരിടണം. സെനറ്റില്‍ റിപ്ബ്ലിക്കന്‍ പാര്‍ടിക് ഭുരിപക്ഷമുണ്ട്. 100 അംഗസെനറ്റില്‍ പ്രമേയം പാസാകാന്‍ 67 പേരുടെ പിന്തുണവേണം. ഇവിടെ ഡമോക്രാറ്റുകള്‍ക്ക് 47 പേരാണുള്ളത്. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു.

ഇംപീച്ച് ചെയ്യപ്പെട്ട മുന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. 1868ല്‍ ആന്‍ഡ്രൂ ജോണ്‍സനും 1998ല്‍ ബില്‍ ക്ലിന്റനും ഇംപീച്ച്മെന്റ് നേരിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News