നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഒറ്റക്ക് കാണണം; ദിലീപ് വീണ്ടും ഹര്‍ജി നല്‍കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം എന്നിരിക്കെ ദിലീപ് വീണ്ടും ഹര്‍ജി നല്‍കി. തനിക്ക് ഒറ്റക്ക് ദൃശ്യങ്ങള്‍ കാണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി.

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനമായിരുന്നത്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കാന്‍ ദിലീപ് അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News