നാടന്‍ പാട്ടിനു പട്ടായ ലൊക്കേഷന്‍; ‘ധമാക്ക’ പുതിയ ഗാനം വൈറല്‍

ഒമര്‍ ലുലു ചിത്രം ധമാക്കയിലെ പുതിയ ഗാനം പുറത്തിറങ്ങി. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഈ ഗാനം ആലപിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കുന്നു. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു നാടന്‍ പാട്ട് പട്ടായയില്‍ ചിത്രീകരിക്കുന്നത്.

യുവാക്കള്‍ക്ക് വേണ്ടിയുള്ള ഒരു എന്റര്‍ടൈനറായി ഒരുങ്ങുന്ന ധമാക്കയുടെ പുതിയ റിലീസ് തിയതി ഈ ഗാനത്തോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ജനുവരി മൂന്നിന് ധമാക്ക തിയേറ്ററുകളിലെത്തും.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ധമാക്ക’യില്‍ അരുണ്‍ കുമാറാണ് നായകന്‍. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മുന്‍പ് ഇറങ്ങിയ ഗാനങ്ങളും യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News