പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം; ഇടതുപാര്‍ട്ടികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു, ചെങ്കോട്ടയില്‍ നിരോധനാജ്ഞ; സമരം അടിച്ചമര്‍ത്താന്‍ പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യമാകെ ഇന്നും പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് ദില്ലിയില്‍ നടത്താനിരുന്ന രണ്ട് പ്രതിഷേധ മാര്‍ച്ചിനും അനുമതി നല്‍കിയിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്താനിരുന്ന ചെങ്കോട്ടയിലും പരിസരത്തും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ എ‍ഴ് മെട്രോ സ്‌റ്റേഷനുകള്‍ ഇതിനകം അടച്ചിട്ടുണ്ട്. രാജ്യമാകെ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്താനിരുന്ന മാര്‍ച്ചിനാണ് അനുമതി നിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News