ശക്തമായ പ്രക്ഷോഭം, വ്യാപക അറസ്റ്റുകള്‍; ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹയും സിപിഐഎം നേതാക്കളും അറസ്റ്റില്‍; ചെന്നൈ, ദില്ലി, ഹൈദരബാദ്, കോയമ്പത്തൂര്‍ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും പിടിച്ചെടുത്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാജ്യമാകെ വ്യാപക അറസ്റ്റും കസ്റ്റഡിയും.

ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബംഗളൂരുവില്‍ പ്രമുഖ ചരിത്രകാരനും ആക്റ്റിവിസ്റ്റുമായ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ഇടതുപാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തെലങ്കാനയില്‍ നിരോധനാജ്ഞ ലംഘിച്ച് തെരുവില്‍ പ്രകടനമായിറങ്ങിയ നൂറോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരബാദ്, മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഹൈദരബാദില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയവരെയും കസ്റ്റഡിയില്‍ എടുത്തത്. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊയ്‌നാബാദ് പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുമുള്ളത്.

ദില്ലി ചെങ്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel