ടിക് ടോക്ക് സൗഹൃദം; കോഴിക്കോടുനിന്നും യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍

കോഴിക്കോട്: ടിക് ടോക്കിലൂടെ പരിചയത്തിലായ യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തി. കോഴിക്കോട് അത്തോളി സ്‌ദേശിയായ പെണ്‍കുട്ടിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി രണ്ടു ദിവസം മുന്‍പ് ചെന്നൈയിലേക്കു പോയത്.

ചെന്നൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയാണ് പെണ്‍കുട്ടി അവിടെ എത്തിയത്. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ ഉള്ളൂ എന്ന് യുവാവ് അറിഞ്ഞത്.

ഇതോടെ പെണ്‍കുട്ടിയോട് തിരിച്ചു പോകാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി തിരിച്ചുപോകാന്‍ തയാറായില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോട് എത്തുകയായിരുന്നു.

വിവരമറിഞ്ഞ് എത്തിയ പൊലീസ് പെണ്‍കുട്ടിയെ പേരാമ്പ്ര മജിസ്ടേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News