അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തെ ബിസിനസ് കേന്ദ്രമാക്കുന്നു; മിഡ് ഡേ റിപ്പോര്‍ട്ട്

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ബഹുരാഷ്ട്ര കമ്പനികളുടെയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെയും കേന്ദ്രമായി മാറുകയാണെന്ന് മുംബൈയിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം പിന്നിലാണെങ്കിലും, വാഹന നിര്‍മാണ യൂണിറ്റുകള്‍, ഐടി കമ്പനികള്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, ഉപഭോക്തൃവസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ എന്നിവ കേരളത്തിലേക്ക് കടന്നു കയറാന്‍ തുടങ്ങിയെന്നും മിഡ് ഡേ പറയുന്നു.

ഇതോടെ കേരളം നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇതിനായി പുതിയ വഴികള്‍ തുറന്നിടുകയാണെന്നുമാണ് നഗരത്തില്‍ ഏറെ പ്രചാരമുള്ള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനായി വിദഗ്ധരും അര്‍ദ്ധ-വിദഗ്ധരും അവിദഗ്ദ്ധരുമായ തൊഴിലാളികള്‍ക്കായുള്ള ഡാറ്റാ ബാങ്ക് അതി നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ രൂപ കല്‍പ്പന ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്രം വ്യക്തമാക്കി.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേരളം ആഗോള വ്യവസായങ്ങളുടെ കേന്ദ്രമായി മാറുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, സംസ്ഥാനത്തെ ലോക ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

മുംബൈ നഗരത്തിലെ മലയാളി വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ പങ്കു വച്ച റിപ്പോര്‍ട്ട് കൂടിയായിരുന്നു കേരളത്തിന്റെ വികസനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മിഡ് ഡേ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News