തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ന്ന 2.5 ടണ്‍ മത്സ്യം പിടികൂടി

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ന്ന മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മംഗലാപുരത്ത് നിന്ന് എത്തിയ 2.5 ടണ്‍ മത്സ്യം പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചത്. കര്‍ശന പരിശോധന തുടരുമെന്ന് നഗരസഭാ മേയര്‍ കെ.ശ്രീകുമാര്‍ വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം ആരംഭിച്ച ഈഗില്‍ ഐ ഓപ്പറേഷനിലൂടെയാണ് ഫോര്‍മാലിന്‍ ചേര്‍ന്ന മത്സ്യത്തിന് പിടിവീണത്. ക്രിസ്മസ് അടുത്തതോടെ നഗരത്തിലെ മാര്‍ക്കറ്റുകളില്‍ വിഷ മല്‍സ്യത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരസഭയുടെ പരിശോധന.

പുലര്‍ച്ചെ മൂന്നേകാലോടെയാണ് പട്ടത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷത്തോളം വിലവരുന്ന വിഷ മല്‍സ്യം പിടികൂടിയത്. മംഗലാപുരത്ത് നിന്നും ലോറിയില്‍ കൊണ്ടുവന്ന 2.5 ടണ്‍ മത്സ്യമാണ് പിടിച്ചെടുത്തത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യത്തിലാണ് ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള വിഷം ചേര്‍ക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയില്‍ മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭ കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും, മാളുകളിലും, ഹോട്ടലുകളിലും കര്‍ശന പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News