ചേര്‍ത്തലയില്‍ വാഹനപരിശോധനക്കിടെ പിഎസ്സി ഉദ്യോഗസ്ഥന് മര്‍ദ്ദനം; പൊലീസുകാരന് സസ്പെന്‍ഷന്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപരിശോധനക്കിടെ പിഎസ്സി ഉദ്യോഗസ്ഥന് പൊലീസ് മര്‍ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു.

ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചേര്‍ത്തല സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിനെ സസ്‌പെന്റ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബാബുവിനും സിവില്‍ പൊലീസ് ഓഫീസര്‍ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

സംഭവത്തെ കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. തിരുവനന്തപുരം പിഎസ്സി ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ് കമ്മത്തിനാണ് (52) മര്‍ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് ചേര്‍ത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News