പൗരത്വ ഭേദഗതി: ബീഹാറിലും ഉത്തരാഖണ്ഡിലും ആന്ധ്രാപ്രദേശിലും ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം; ആയിരങ്ങള്‍ അറസ്റ്റില്‍

പൗരത്വഭേദഗതി നിയമത്തിനെതിരായ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ഇടതുപാര്‍ടികള്‍ ബീഹാര്‍, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമാണ് പ്രതിഷേധമാണ് നടത്തുന്നത്.

ബാഹാറില്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. വിവിധയിടങ്ങളില്‍ തീവണ്ടികള്‍ തടയുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയിരിക്കുന്നത്. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിപിഐ എം,സിപിഐ,സിപിഐ എം(ലിബറേഷന്‍ ) എന്നിവയുടെ നേതൃത്വത്തിലാണ് ബന്ദ്. ആര്‍ ജെ ഡി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ അനുകൂലിക്കുന്നു.

പൗരത്വ ദേഭഗതിനിയമത്തിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. ഡെറാഡൂണിലടക്കം നുറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ബിഹാറിലും, തെലങ്കാനയിലും ആന്ധ്രപ്രദേശിലും, കര്‍ണാടകയിലുമടക്കം ശക്തമായ പ്രതിഷേധമാണ് സിപിഐ എം, സിപിഐ അടക്കമുള്ള പാര്‍ടികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ആന്ധ്രാപ്രദേശില്‍ ഇടതുപാര്‍ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രകടനം നടത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News