ഉയരുന്ന എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കോടിയേരി; ഇടതു നേതാക്കളെ അറസ്റ്റു ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണം; പൗരത്വ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളെ അറസ്റ്റു ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദേശീയ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഉയരുന്ന എല്ലാ എതിര്‍ ശബ്ദങ്ങളേയും അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. പ്രതിഷേധമുയര്‍ന്നുവരുന്ന എല്ലായിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധങ്ങളെ നേരിടുകയാണ്.

അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആര്‍.എസ്.എസ് അജണ്ട അടിച്ചേല്‍പ്പിയ്ക്കാനുള്ള ശ്രമങ്ങളെ മതേതര ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിയ്ക്കും.

ഭരണഘടന ഉയര്‍ത്തിപ്പിടിയ്ക്കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളില്‍ അണി ചേരാന്‍ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News