പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐ മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതിക്കും പ്രതിഷേധങ്ങള്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ക്കുമെതിരെ കണ്ണൂരില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വന്‍ വിദ്യാര്‍ത്ഥി മാര്‍ച്ച്.സ്റ്റുഡന്‍സ് ഡിഫന്‍സ് എന്ന പേരിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

എസ്എഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂര്‍ നഗരം ചുറ്റി റെയില്‍വേ സ്റ്റേഷനില്‍ സമാപിച്ചു. തലശ്ശേരിയിലും എസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News