ഷെയ്ന്‍ നിഗം വിവാദത്തില്‍ ഒത്ത് തീര്‍പ്പിനില്ലെന്ന നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഷെയ്ന്‍ നിഗം വിവാദത്തില്‍ ഒത്ത് തീര്‍പ്പിനില്ലെന്ന നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗവുമായി നേരിട്ട് ഒരു ചര്‍ച്ചയും നടത്തില്ലെന്നും മാധ്യമങ്ങളിലൂടെ ഷെയ്ന്‍ മാപ്പ് പറഞ്ഞ ശേഷം മാത്രമേ അമ്മയുമായി ചര്‍ച്ച നടത്തൂ എന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. അതേ സമയം ഡിസംബര്‍ 21 ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേരാനിരുന്ന അമ്മയുടെ യോഗം ജനുവരിയിലേക്ക് മാറ്റി.

നിര്‍മാതാക്കള്‍ക്ക് മാനസിക രോഗമാണ് എന്ന ഷൈന്‍ നിഗത്തിന്റെ പ്രസ്താവനയാണ് അവസാനിക്കാറായിരുന്ന ഷൈന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം ആളിക്കത്തിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ഷെയ്ന്‍ മാപ്പ് പറഞ്ഞെങ്കിലും അത് സ്വീകരിക്കാനാവില്ലെന്ന നിലപാടാണ് നിര്‍മാതാക്കള്‍ക്കുള്ളത്. ഷെയ്ന്‍ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞ ശേഷം മാത്രമേ വിഷയത്തില്‍ ചര്‍ച്ചയുള്ളൂ എന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. ഷെയ്ന്‍ നിഗവുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ നിര്‍മാതാക്കള്‍ അമ്മയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. താന്‍ മനസിലാക്കിയിടത്തോളം ന്യായം നിര്‍മാതാക്കളുടെ ഭാഗത്ത് തന്നെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്താണ് ഇപ്പോള്‍ ഉള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഈ മാസം 21 ന് ചേരാനിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയിലേക്ക് മാറ്റി വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News