ഇന്ത്യക്കുവേണ്ടി നുണ പ്രചരണം നടത്താന്‍ 65 രാജ്യങ്ങളില്‍ 265 വ്യാജ വാര്‍ത്താ വെബ്സൈറ്റ്

ഇന്ത്യക്കനുകൂലമായി നുണകള്‍ പ്രചരിപ്പിക്കാന്‍ വ്യാജ വ്യാജവാര്‍ത്താ വെബ്സൈറ്റുകള്‍. 65ല്‍പ്പരം രാജ്യങ്ങളിലായി 265 വ്യാജ വാര്‍ത്താ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ എന്‍ജിഒ ആണ് കണ്ടെത്തിയത്. പാകിസ്ഥാനെതിരെ യൂറോപ്യന്‍ രാജ്യങ്ങളെയും ഐക്യരാഷ്ട്ര സംഘടനയേയും സ്വാധീനിക്കാന്‍ അസത്യ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവയുടെയെല്ലാം ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസങ്ങള്‍(ഐപി അഡ്രസ്) ഡല്‍ഹിയിലുള്ള ശ്രീവാസ്തവ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ബെല്‍ജിയം കേന്ദ്രമായ ‘ഇയു ഡിസിന്‍ഫോ ലാബ്’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്ക് അപമാനകരമായ വിവരമുള്ളത്. പ്രവര്‍ത്തനരഹിതമോ നിഷ്‌ക്രിയമോ ആയ മാധ്യമങ്ങളുടെ പേരുകള്‍ ഉപയോഗിച്ചാണ് പല സൈറ്റുകളും നടത്തുന്നത്. ഒറ്റപ്പെട്ട മാധ്യമങ്ങള്‍ എന്നതിനപ്പുറം വ്യാജ എന്‍ജിഒകളുമായി ചേര്‍ന്നുള്ള ഇവയുടെ സംഘടിതമായ ഇടപെടലാണ് ആശങ്കയുണര്‍ത്തുന്നതെന്ന് അലെക്‌സാന്ദ്ര ആലാഫിലിപ് ബിബിസിയോട് പറഞ്ഞു.ഇത്തരത്തിലുള്ള വെബ്സൈറ്റുകള്‍ യൂറോപ്പിലും മറ്റും പാകിസ്ഥാന്‍വിരുദ്ധ പ്രചാരണത്തിന് ചില സംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News