യോജിച്ച പോരാട്ടത്തില്‍ അണിചേരുക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധക്കൊടുങ്കാറ്റടിക്കുകയാണ്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു. യുവാക്കളുടെ പ്രതിഷേധപ്രകടനങ്ങളില്‍ ക്യാമ്പസുകള്‍ പ്രകമ്പനം കൊള്ളുന്നു. ജനങ്ങളെ മതത്തിന്റെപേരില്‍ വേര്‍തിരിക്കാന്‍ അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും തുല്യതയും സാഹോദര്യവും മതസൗഹാര്‍ദവും സംരക്ഷിക്കുമെന്നും രാജ്യത്തെ യുവജനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ദേശീയ പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി ജാമിയ മിലിയ അടക്കമുള്ള കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍. മതനിരപേക്ഷ ഇന്ത്യയെ കാത്തുസൂക്ഷിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി തെരുവുകളില്‍ തീര്‍ക്കുന്ന പ്രതിരോധത്തിന്റെ കൊടുംചൂടില്‍ മോഡിക്കും സംഘത്തിനും പൊള്ളിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ ഐക്യത്തിനും യോജിച്ച പോരാട്ടത്തിനും തുരങ്കം വയ്ക്കുന്ന ചില തീവ്രവാദശക്തികളും ദേശീയ പൗരത്വ നിയമത്തിന്റെ പേരില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News