ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയത്തിന്റെ ആദ്യഭാഗം 197നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198നെതിരെ 229 വോട്ടിനുമാണ് പാസായത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയം ഇനി യുഎസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്കെത്തും. ഇംപീച്ച്മെന്റിനു വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. യുഎസിന്റെ 17മത് പ്രസിഡന്റായിരുന്ന ആന്‍ഡ്രു ജോണ്‍സണും 42മത് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമാണ് മുന്‍പ് ഇംപീച്ച്മെന്റിനു വിധേയരായിട്ടുള്ളത്.

യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുടെ നടപടി ഏകപക്ഷീയമാണ്. ജനവിധി അട്ടിമറിയ്ക്കാനുള്ള ശ്രമമാണിതെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. 435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. 100 അംഗ സെനറ്റ് അനുമതി നല്‍കിയാല്‍ മാത്രമാണു ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാനാണു സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News