ഷെയ്ൻ പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പരാമർശത്തിൽ ഷൈൻ പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മുൻ നിലപാടുകളിൽ മാറ്റമില്ലെന്നും ഷൈൻ നിഗം പരസ്യമായി മാപ്പ് പറയുകയും മുടങ്ങിപ്പോയ സിനിമകളുടെ നഷ്ടം നികത്തുകയും ചെയ്തശേഷം അല്ലാതെ മറ്റൊരു ചർച്ചയ്ക്കുമില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. കൊച്ചിയിൽ ഇന്ന് ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.

നിർമ്മാതാക്കളെ ഒന്നടങ്കം മനോരോഗി എന്ന് വിളിച്ച് സൈന്യത്തോട് വിട്ടുവീഴ്ച ഇല്ല എന്ന് വ്യക്തമാക്കുകയാണ് നിർമാതാക്കൾ. പരാമർശത്തിൽ സൈനികം സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും മാധ്യമങ്ങൾ വഴി പരസ്യമായി മാപ്പു പറഞ്ഞാൽ മാത്രമേ ചർച്ചകൾക്ക് തങ്ങൾ തയ്യാറാക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ചിത്രീകരണം പൂർത്തിയാക്കിയ ഉല്ലാസം എന്ന ചിത്രത്തിനായി മുഴുവൻ പ്രതിഫലവും ഷൈൻ നേരത്തെ കൈപ്പറ്റിയിട്ടുണ്ട്. ഇതിൻറെ ഡബ്ബിംഗ് ജോലികൾ 15 ദിവസത്തിനകം പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ഷൈനിന് കത്ത് നൽകാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

താരങ്ങളുടെ സംഘടനയായ അമ്മയുമായി നിർമ്മാതാക്കളുടെ സംഘടന യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും കൊച്ചിയിൽ ചേർന്ന പത്രസമ്മേളനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ഇതോടെ അമ്മ എക്സിക്യൂട്ടീറ് ചേർന്ന് എടുക്കുന്ന നിലപാട് പൂർണമായും നിർമ്മാതാക്കൾക്ക് സ്വീകാര്യമാണെന്ന സന്ദേശമാണ് സംഘടന നൽകുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാൽ വിദേശത്താണ് നിലവിൽ ഉള്ളത്.

അദ്ദേഹം തിരിച്ചെത്തിയ ശേഷം ഈ മാസം 21 ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ജനുവരിയിലേക്ക് മാറ്റി വെച്ചിരുന്നു. അതേസമയം മാമാങ്കം സിനിമയുടെ വ്യാജ പകർപ്പ് ഇൻറർനെറ്റിൽ ഇറക്കിയ സംഭവത്തിൽ തങ്ങളുടെ പേരിലുള്ള വെബ്സൈറ്റിനെതിരെ കേസ് കൊടുക്കാൻ ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. സിനിമയെ തകർക്കുന്ന ഈ വെബ്സൈറ്റുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News