ജാതിയോ മതമോ ഇവിടില്ല.. എല്ലാ മതസ്ഥര്‍ക്കും ആശ്രയവും അഭയവുമായി ബീമാപള്ളി

പൗരത്വ ഭേദഗതി ബില്ലവതരിപ്പിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കാപ്പം നിൽക്കുന്ന ഒരു പള്ളിയുണ്ട് തിരുവനന്തപുരത്ത്. ജാതിയോ മതമോ നോക്കാതെ നൂറ് കണക്കിന് ആൾക്കാരാണ് ഇവിടെ പ്രാർത്ഥിക്കാനെത്തുന്നത്. വർഷാവർഷം നടക്കുന്ന ചന്ദനക്കുട മഹോത്സവമാണ് ഈ പള്ളിയിലെ പ്രധാന ആഘോഷം.

സംസ്ഥാനത്തെ ഇസ്ലാം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്കും ഈ പള്ളി ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു എന്നാണ് വിശ്വാസം.അതുകൊണ്ട് തന്നെ ജാതിയെ മതമോ വർണമോ വർഗമോ നോക്കാതെ ജനങ്ങൾ ഈ മസ്ജിതിലെത്തി നമസ്ക്കരിക്കുന്നു.

പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌.ബീമാ ബീവിയുടെ പേരിൽ നിന്ന് ബീമാ പള്ളി എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം.രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു എല്ലാവരും വിശ്വസിക്കുന്നു.

മാത്രമല്ല നൂറ്കണക്കിന് അന്തേവാസികൾക്ക് അഭയമാണ് ഈ മസ്ജിത്.വർഷാവർഷം നടക്കുന്ന ചന്ദനക്കുടമഹോത്സവമാണ് ഈ പള്ളിയിലെ പ്രധാന ആഘോഷം.ജനുവരി27നാണ് ഇക്കൊല്ലത്തെ ബീമാപള്ളി ഉറൂസ് അഥവാ ചന്ദനക്കുടമഹോത്സവം.

പൗരത്വം തിരിതച്ചരിയാനുള്ള ഉരകല്ലായ് മതത്തെ മാറ്റി.ബില്ലവതരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിരൽചൂണ്ടുകയാണ് ഈ പള്ളിയും ഇവിടത്തെ പ്രവർത്തനങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News