സിഐടിയു: ആനത്തലവട്ടം പ്രസിഡന്റ്, എളമരം കരിം ജനറല്‍ സെക്രട്ടറി

സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു.ആലപ്പുഴയില്‍ തുടരുന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ട്രഷറര്‍ ആയി പി നന്ദകുമാര്‍ തുടരും.

എം.കെ കണ്ണൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എ കെ ബാലൻ,കെ ജെ തോമസ് ,ടി പി രാമകൃഷ്ണൻ,എസ് ശർമ,കെ കെ ജയചന്ദ്രൻ, കെ പി മേരി,പി.ജെ. അജയകുമാർ, കൂട്ടായി ബഷീർ,നെടുവത്തൂർ സുന്ദരേശൻ,പി.എസ്. മധുസൂദനൻ, എസ്. ജയമോഹനൻ,യു.പി. ജോസഫ് ,സി.കെ. മണിശങ്കർ, വി. ശശികുമാർ, അഡ്വ. പി. സജി, ജോസ് ടി എബ്രഹാം സി.എസ്. സുജാത, സുനിതാ കുര്യൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

കെ ഒ ഹബീബ് ,കെ കെ ദിവാകരൻ,കെ ചന്ദ്രൻ പിള്ള, എൻ പത്മലോചനൻ, കെ പി സഹദേവൻ,വി. ശിവൻകുട്ടി, എം ചന്ദ്രൻ,കാട്ടാക്കട ശശി,വി സി കാർത്യായനി,കെ എൻ ഗോപിനാഥ് ,ടി കെ രാജൻ,പി പി ചിത്തരജ്ഞൻ,പി പി പ്രേമ,കെ എസ് സുനിൽകുമാർ , സി കെ ഹരികൃഷ്ണൻ,സി ബി ചന്ദ്രബാബു, പ്രസന്നകുമാരി(അംഗൻവാടി) ,ധന്യ അബീദ് ,ബിന്ദു ഒ.സി.,ദീപ കെ. രാജൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഭാരവാഹികളില്‍ പതിനേഴുപേര്‍ പുതുമുഖങ്ങളാണ്. പത്തുപേര്‍ സ്ത്രീകളാണ്. പതിനാലാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയില്‍ തൊഴിലാളി പ്രകടനം നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here