വിദ്യാർത്ഥികൾക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളീയ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ ക്യാംപസുകളിൽ വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാർഥികൾക്ക് നേരെ ചില ശക്തികൾ കായിക ആക്രമണം നടത്തുന്ന വാർത്തകൾ കത്തിൽ ചൂണ്ടിക്കാട്ടി. അക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്.

ഈ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന ​ഗവൺമെന്റിനും അതേ വികാരമാണ്. അത്തരം അക്രമണങ്ങൾ തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here