ഇടതു നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലയിലും പ്രതിഷേധമിരമ്പി. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.
സ്റ്റുഡൻസ് ഡിഫൻസ് എന്ന പേരിലാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. എസ്എഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സെൻറ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂർ നഗരം ചുറ്റി റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു.
തലശ്ശേരിയിലും എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ നഗരത്തിൽ നടന്ന സിപിഐ എം പ്രതിഷേധ പ്രകടനത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ മാസ്റ്റർ,സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.ഏരിയാ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും സിപിഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ ചേർന്ന എൽഡിഎഫ് പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രതിഷേധ യോഗത്തിൽ എൽ ഡി എഫ് ഘടക കക്ഷിനേതാക്കളും സംസാരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here