പ്രതിഷേധച്ചൂടില്‍ തമിഴ് മക്കള്‍; നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികളും പ്രതിപക്ഷവും

പൗരത്വഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം.

23-ന് ചെന്നൈയില്‍ മഹാറാലി നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. മഹാറാലിയ്ക്ക് പിന്നാലെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ആലോചിയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ അറിയിച്ചു.സമരത്തില്‍ പങ്കെടുക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും പ്രതികരിച്ചിട്ടുണ്ട്.

മദ്രാസ് ഐഐടിയില്‍ തുടങ്ങിയ പ്രതിഷേധം തമിഴ്‌നാട്ടിലെ മറ്റ് സര്‍വകലാശാലകളിലേക്കും ആളിപടരുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ക്യാംപസിന് പുറത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.

സമരം തുടരുന്ന മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷമായിരുന്നു കമല്‍ മഹാറാലിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്.സര്‍വകലാശാല ഗെയ്റ്റില്‍ പൊലീസ് തന്നെ തടഞ്ഞു. വിദ്യാര്‍ത്ഥികളെ ഗേറ്റിനടുത്തേക്ക് വിളിച്ചാണ് കണ്ടത്. ഇതാണോ ജനാധിപത്യമെന്നും കമല്‍ ചോദിച്ചു.

ചെന്നൈയിലെ ന്യൂ കോളജ്, പച്ചയപ്പാസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മനിതനേയ മക്കള്‍ കക്ഷിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News