രാജ്യവ്യാപക പ്രക്ഷോഭം; പൊലീസ് വെടിവയ്പിൽ മൂന്നു പേർ മരിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പിൽ പരുക്കേറ്റ മൂന്നു പേർ മരിച്ചു. രണ്ടു പേർ മംഗളൂരുവിലും ഒരാൾ ലക്‌നൗവിലുമാണ് മരിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മംഗളൂരുവിൽ മരിച്ചവരുടെ മൃതദേഹം ഹൈലാൻഡ് ആശുപത്രിയിലാണെന്നാണ് പുറത്ത് വരുന്ന സൂചന. വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചവർക്കുനേരെയാണ് വെടിവച്ചതെന്നാണ് സൂചന. മംഗളൂരുവിലെ ബന്ദർ പൊലീസ്‌ സ്‌റ്റേഷന്‌ സമീപമാണ്‌ വെടിവയ്‌പ്പുണ്ടായത്‌.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊലീസ്‌ വെടിവയ്‌പ്പിൽ പരിക്കേറ്റ ഒരാൾ മരിച്ചു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭലില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.

പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ റദ്ദാക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അക്രമം നടത്തുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടുമെന്ന്‌ യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന്‌ നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

നോർത്ത്, സൗത്ത്, ഈസ്റ്റ്, ബാർക്കെ, ഉർവ്വെ സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News