പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കെ വി രാമകൃഷ്ണൻ, സി പി ഐ നേതാക്കളായ കെ ഇ ഇസ്മയിൽ, കെ രാജൻ, സുരേഷ് രാജ് തുടങ്ങിയവരും വിവിധ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധ മാർച്ചും നടത്തി.

വിക്ടോറിയ കോളേജ് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെ നടന്ന മാർച്ചിൽ 100 കണക്കിന് പ്രവർത്തകർ അണി നിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here