ഇന്ത്യൻ യുവത്വത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം

ഇന്ത്യൻ യുവത്വത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും ഇന്ത്യൻ യുവത്വത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാനക്കമ്മിറ്റിയുടെ പ്രസ്താവനയിൽ
പറയുന്നു.

മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ടുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി യുവാക്കളും വിദ്യാർത്ഥികളും പ്രക്ഷോഭത്തിലാണ്. ഭരണഘടനയുടേയും മതേതരത്വത്തിന്റെ ഭാഗത്തു നിന്നു സമരം ചെയ്യുന്ന അവരെ തെരുവിലിട്ട് തല്ലിച്ചതക്കുകയാണ് പോലീസ് ചെയ്യുന്നത്.

ഇന്റർനെറ്റ് നിരോധിച്ചും റെയിൽവേ സ്റ്റേഷനുകൾ അടച്ചും ജനങ്ങളുടെ ആശയ വിനിമയ, സഞ്ചാര മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടാണ് മതഭീകരരുടെ സർക്കാർ സമരത്തെ നേരിടുന്നത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനു വേണ്ടി എത്തിയ സിതാറാം യെച്ചൂരി, ഡി.രാജ, യോഗേന്ദ്ര യാദവ് തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റു ചെയ്തരിക്കുന്നു.

ലോകപ്രശസ്തനായ ചരിത്രകാരൻ രാമചന്ദ്രഗുഹയെ തെരുവിൽ കയ്യേറ്റം ചെയ്യാനും പോലീസ് മുതിർന്നു. വിദ്യാർത്ഥികൾക്കും ജനനേതാക്കൾക്കും സാംസ്കാരിക പ്രവർത്തകർക്കും നേരെയുണ്ടായ കടന്നാക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിക്കുന്നു.

ഇന്ത്യയുടെ ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിയ മാനവികമൂല്യങ്ങൾ ഇന്ത്യ ഒരു രാഷ്ട്രമായി നിലനിൽക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളാണ്. അവ സംരക്ഷിക്കാൻ രാജ്യത്ത് യുവതലമുറക്ക് ബാധ്യതയും കടമയുമുണ്ട്. ഭരണഭീകരതയെ കൂസാതെ തങ്ങളുടെ യൗവ്വനത്തെ സാർത്ഥകമാക്കി പ്രക്ഷോഭരംഗത്ത് ഉറച്ചു നിൽക്കുന്ന യുവാക്കളേയും വിദ്യാർത്ഥികളേയും സംഘം അഭിവാദ്യം ചെയ്യുന്നു.

സായുധസേനയേയും സംഘപരിവാർ ഗുണ്ടകളേയും ഉപയോഗിച്ച് യുവാക്കളുടെ പ്രക്ഷോഭത്തെ തല്ലിതകർക്കാൻ ഭരണാധികാരികളെ അനുവദിക്കരുതെന്ന് രാജ്യത്തെ മുഴുവൻ ജനാധിപത്യവാദികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News