രാജ്യമാകെ പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു.

ദില്ലി കേന്ദ്രീകരിച്ച് ഇന്ന് കാര്യമായ പ്രതിഷേധങ്ങൾ ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും പെട്ടെന്നുള്ള സാഹചര്യങ്ങൾ നേരിടാൻ ഒരുങ്ങി നിൽക്കണം എന്നാണ് പൊലീസിനുള്ള നിർദേശം.

രാജ്യമാകെ പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് വരുന്ന ആളുകളെ പരിശോധിക്കുന്നത് പോലീസ് പലയിടങ്ങളിലും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News