ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മംഗലാപുരത്ത് ഞായറാഴ്ച വരെയും കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ നാല് വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ വയനാട്, കോഴിക്കോട് ജില്ലകളിലാണ് പൊലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യവ്യാപകമായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ ഇന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ വെടിയേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News