രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥ; നാളെ എന്താകുമെന്ന‌് പറയാനാകാത്ത ഭീകരാവസ്ഥ; എം എ ബേബി

രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നാളത്തെ സ്ഥിതി എന്താകുമെന്ന‌് പറയാൻ പറ്റാത്ത ഭീകരാവസ്ഥയാണ‌് നാട്ടിലെങ്ങും.

രാജ്യത്ത‌് നടക്കുന്ന കാട്ടാളനീതിക്കെതിരെ സമസ‌്ത വിഭാഗം ജനങ്ങളും പോരാട്ടത്തിന്റെ പാതയിലാണെന്നും ബേബി പറഞ്ഞു. വെള്ളൂരിൽ ദേശാഭിമാനി വാരികയുടെ അമ്പതാം വാർഷികാഘോഷം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോൾവാൾക്കറും സവർക്കറും മുന്നോട്ടുവച്ച ആശയങ്ങളാണ‌് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കുന്നത‌്. ഇന്ത്യൻ രാഷ‌്ട്രീയത്തെ ഹൈന്ദവവൽക്കരിക്കാനാണ്‌ ശ്രമം. മാധ്യമങ്ങൾ എത്രതന്നെ മറച്ചുവയ്‌ക്കാൻ ശ്രമിച്ചാലും ജനകീയ പോരാട്ടം ശക്തിപ്പെടുകതന്നെ ചെയ്യുമെന്നും ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News