വിദ്യാർഥി സമൂഹത്തിന്‌ ഐക്യദാർഢ്യം; ഹാർവാഡിലും ഓക്‌സ്‌ഫോര്‍ഡിലും പ്രതിഷേധം

ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌
യുഎസിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ. ഹാർവാഡിലെയും ഓക്‌സ്‌ഫോര്‍ഡിലെയും ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളാണ് വിദ്യാർഥിസമൂഹത്തിന്‌ ഐക്യദാർഢ്യം
പ്രഖ്യാപിച്ച്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുന്നൂറിലധികം വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ക്യാമ്പസിൽ ഹാർവാഡിലെ ഒത്തുചേർന്നാണ് പ്രതിഷേധിച്ചത്.

ഇന്ത്യന്‍ ഭരണഘടന ഉറക്കെ വായിച്ചുകൊണ്ടാണ് യോഗം തുടങ്ങിയത്. ഐ​ക്യാദാര്‍ഢ്യം പ്രഖ്യാപിച്ച കത്തില്‍ നൂറുകണക്കിന് വിദ്യാർഥികൾ ഒപ്പിട്ടു. സർവകലാശാലയിലെ അധ്യാപകരും പ്രതിഷേധത്തെ അനുകൂലിച്ചു രംഗത്തെത്തി.

‘ഇപ്പോൾ നടക്കുന്ന ഈ പ്രതിഷേധങ്ങൾ ഇന്ത്യയുടെ മതേതര സ്ഥിതിസമത്വ മൂല്യങ്ങൾക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെയാണ്. പൗരത്വ നിയമവും, ഇപ്പോൾ വിദ്യാർഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അതിലെ ഏറ്റവും പുതിയ ഏടുകൾ മാത്രം.

ലോകത്തിലെ ഉയർന്നുവരുന്ന ഒരു ശക്തി എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക്‌ മാതൃക ആയിരിക്കണം . എന്നാൽ, ഇത്തരം ആക്രമണങ്ങൾ അതിന്റെ വിപരീതഫലമേ ഉണ്ടാക്കൂ’– വിദ്യാർഥിനിയായ ഡോ.റൂഹ ശദാബ് പറഞ്ഞു.

ലണ്ടനിലെ ഇന്ത്യ ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News