രാജ്യവ്യാപകമായി പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിലിബിത്ത്, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലയിടത്തും നാളെ ഉച്ച വരെ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരും.
അതേസമയം ലഖ്‌നൗവില്‍ നാളെ വരെ ഇന്റര്‍നെറ്റിന് നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഇന്നലെ നടന്ന പ്രതിഷേധം അക്രമാസക്തമായി. ഓള്‍ഡ് ലക്‌നൗ മേഖലയില്‍ ഒരു പൊലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പൊലീസ് വാന്‍ ഉള്‍പ്പടെ മുപ്പതോളം വാഹനങ്ങള്‍ അഗിനിക്കിരയാക്കി. ഖുശിനഗറിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു.
അതേസമയം അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യുപിയിലെ സ്ഥിതി വിലയിരുത്തി. എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും യോഗം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിളിച്ച് യോഗി ആദിത്യനാഥ് സ്ഥിതി വിലിയിരുത്തി.
പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ പോകരുതെന്നാണ് നിര്‍ദേശം.

Get real time update about this post categories directly on your device, subscribe now.