
മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. പ്രക്ഷോഭകര്‍ പൊലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിലെത്തി. മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച് രാത്രി 12 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മംഗളൂരൂ ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വ്വീസ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ അതിര്‍ത്തിക്കപ്പുറത്ത് വച്ച് സര്‍വ്വീസുകള്‍ അവസാനിപ്പിക്കുകയാണ്. മംഗളൂരുവില്‍ കുടുങ്ങിയ 20 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ കേരളത്തില്‍ തിരിച്ചെത്തിച്ചു. അതേസമയം അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായെത്താനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ണ്ണാടകയിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ സൈന്യത്തെ വ്യന്യസിച്ചിട്ടുണ്ട്.
ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിക്ഷോഭത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ആയിരങ്ങള്‍ പ്രതിഷേധപ്രകടനത്തില്‍ അണിനിരക്കുകയായിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here