കണ്ണൂരില്‍ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആര്‍എസ്എസ് അതിക്രമം.

സീല്‍ യുവര്‍ ബൂട്ട് എഗയിനിസ്റ്റ് ഫാസിസം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധമാണ് ആര്‍എസ്എസുകാര്‍ തടഞ്ഞത്.

നരേന്ദ്ര മോഡിക്കും അമിത് ഷായ്‌ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ പുറത്ത് നിന്നെത്തിയ ആര്‍എസ്എസുകാര്‍ നശിപ്പിച്ചു.

ആര്‍എസ്എസ് ഭീഷണിയിലും പൗരത്വഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച് കോളേജ് യൂണിയന്‍ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News