മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; വ്യാജ വാര്‍ത്തയുമായി ജനം ടിവി

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി.

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും വ്യാജ മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായിരിക്കുന്നതെന്നും ജനം ടിവിയുടെ റിപ്പോര്‍ട്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.

പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News