ദില്ലിയില്‍ വന്‍പ്രതിഷേധം തുടരുന്നു; മാര്‍ച്ച് ജന്തര്‍ മന്ദിറിലേക്ക്; പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകള്‍; ചെന്നൈയില്‍ നിരവധി അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം.

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് പ്രതിഷേധം നടക്കുന്നത്. നമസ്‌കാരത്തിന് എത്തിയവരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരുവില്‍ കസ്റ്റഡിയിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. എല്ലാവരെയും അതിര്ത്തിയില് എത്തിച്ചു.

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാവണ്‍, 24 ന്യൂസ് ചാനല്‍ എന്നിവയുടെ വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

സിദ്ധാര്‍ത്ഥ് അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ത്ഥിനെയും സംഗീതജ്ഞന്‍ ടി എം കൃഷ്ണയേയും ചെന്നൈയില്‍ അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ വള്ളുവര്‍കോട്ടത്തുവെച്ചാണ് അറസ്റ്റ് ചെയത്ത്. പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

പ്രക്ഷോഭം വ്യാപിക്കവെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെതന്നെ സിദ്ധാര്‍ഥും ടിഎം കൃഷ്ണയും ഉണ്ടായിരുന്നു. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍ പങ്കുചേരുകയായിരുന്നു.

തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളും സാംസ്‌കാരികപ്രവര്‍ത്തകും ഇന്നും പ്രക്ഷോഭത്തിലാണ്. കലാ-സാഹിത്യ-സിനിമ രംഗങ്ങളിലെ നിരവധി പേരാണ് ജനവിരുദ്ധനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News