തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.

72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നു. രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും കുട്ടനാടുകാരനായി അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയുടേത്.

1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു

2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി.

2006ല്‍ കെ കരുണാകരന്റെ ആശിര്‍വാദത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ചാണ്ടി കേരള കോണ്‍ഗ്രസിന്റെ ഡോ. കെസി ജോസഫിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്.

പിന്നീട് മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്ന കുത്തക തകര്‍ത്ത് 2011ലും 2016ലും തോമസ് ചാണ്ടി നിയമസഭയിലെത്തി.

1970ല്‍ കെഎസ്യുവിന്റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്നു ചാണ്ടി. പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം.

ഇതിനിടെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ തോമസ്ചാണ്ടിയും ഒപ്പം കൂടി. പിന്നീട് കരുണാകരന്റെ ഡിഐസി എന്‍സിപിയില്‍ ലയിച്ചു.

കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും തോമസ് ചാണ്ടി എന്‍സിപിയില്‍ തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News