തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു

എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. തോമസ് ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

2006 മുതല്‍ കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ മികച്ച സേവനമാണ് കാഴ്ച്ചവെച്ചത്. മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എ എന്ന നിലയിലും അല്ലാതെയും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

ചുരുങ്ങിയ കാലം മാത്രമേ മന്ത്രിയായിരുന്നുള്ളുവെങ്കിലും അക്കാലയളവില്‍ തന്നെ ഭരണാധികാരിയെന്ന നിലയിലും കഴിവ് തെളിയിച്ചു. തോമസ് ചാണ്ടിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News