പുറത്തിറങ്ങന്‍ പറ്റുന്നില്ല, രാജിക്ക് തയ്യാര്‍; അസാമിലെ ബിജെപി എംഎല്‍എമാര്‍

ദിസ്പൂര്‍: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസം മന്ത്രിസഭയില്‍ പൊട്ടിത്തെറി.

ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

അസമിലെ 12 ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാളിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ഏഴെട്ട് ദിവസമായി തങ്ങള്‍ക്ക് വസതികളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പ്രതിഷേധം ഭയന്ന് ഗുവാഹത്തിയില്‍ തങ്ങിയിരിക്കുകയാണെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ആസാമികളുടെ ഭൂമി, ഭാഷ, സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ആസാമിലെ സൂതിയയില്‍ നിന്നുള്ള എംഎല്‍എ പദ്മ ഹസാരിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ദേശീയപൗരത്വഭേദഗതി നിയമം പാസ്സാക്കിയതിന് പിന്നാലെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു.

പത്മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. അസ്സമീസ് ജനതയെ എങ്ങനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പത്മ ഹസാരിക വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News