തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍മന്ത്രിയും കുട്ടനാട് എം. എല്‍.എയുമായ എന്‍.സി. പി. നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയില്‍ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകന്‍ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം.

ടൂറിസം വികസന കാര്യത്തില്‍ പ്രത്യേക ശ്രദ്ധാലുവായിരുന്ന ചാണ്ടി മന്ത്രിയെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രാപ്യനായ ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം വലുതാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News