പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട് ദില്ലി പൊലീസ്; നിരവധി പേര്‍ക്ക് പരുക്ക്; അക്രമദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിച്ച് മര്‍ദ്ദിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാര്‍ജ്.

ജുമാമസ്ജിദില്‍ നിന്നും സമാധാനപരമായി തുടങ്ങിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് ദില്ലി ഗേറ്റില്‍ വച്ച് ക്രൂരമായി നേരിടുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. പൊലീസിന്റെ അക്രമ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി.

നേരത്തെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ദില്ലി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍പ്രതിഷേധം നടത്തിയിരുന്നു.

ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് പ്രതിഷേധം നടക്കുന്നത്. ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

ഇതിനിടെ, ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News