ദില്ലിയില്‍ പൊലീസ് നരനായാട്ട്; മീററ്റില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, ഉത്തര്‍പ്രദേശില്‍ മാത്രം ആറ് മരണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്നത്തെ ആകെ മരണം എട്ട് ആയി.   മീററ്റില്‍ പൊലീസിന്റെ നരനായാട്ടില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ ഫിറോസാബാദിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്. കാണ്‍പൂരില്‍ പൊലീസിന്‍റെ വെടിവെപ്പില്‍ നിരവധിപേര്‍ ആശുപത്രിയിലാണ്. ഇതോടെ രാജ്യത്ത് ഇന്നത്തെ മരണം എട്ടായി

ദില്ലി ഗേറ്റില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. സമരത്തെ അടിച്ചമര്‍ത്തുകയാണ് ദില്ലി പൊലീസ്. മാധ്യമപ്രവര്‍ത്തകരേയും പൊലീസ് ആക്രമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here