പ്രതിഷേധച്ചൂടില്‍ രാജ്യം: കേന്ദ്രം അടിയന്തിര യോഗം വിളിച്ചു

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ശക്തിയാര്‍ജിക്കുന്നുതിനിടെ ഡല്‍ഹില്‍ ജനപങ്കാളിത്തം വര്‍ധിക്കുന്നു. ജന്തര്‍മന്തറിലേക്കും ചെങ്കോട്ടയിലേക്കുമാണ് കുടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്ക് പുറത്ത് ഉത്തര്‍പ്രദേശിലും സംഘര്‍ഷം വ്യാപിക്കുകയാണ്. യുപിയില്‍ പ്രതിഷേധക്കാര്‍ ബസ്സുകള്‍ കത്തിച്ചതായി വിവരമുണ്ട്.പ്രതിഷേധം വ്യാഴാഴ്ച ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അടിയന്തിര യോഗം വിളിച്ചു.

പ്രക്ഷോഭകര്‍ നിരോധന ഉത്തരവുകള്‍ ലംഘിക്കുകയും ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍പ്പോലും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് കേന്ദ്രം അടിയന്തിര യോഗം വിളിച്ചു.ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വാഹനങ്ങള്‍ കത്തിച്ചു. സാംഭലില്‍ സര്‍ക്കാര്‍ ബസ്സ് കത്തിച്ചതിന് പിന്നാലെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലും പ്രതിഷേധം നേരിടാന്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പൊലീസിന്റെ നോട്ടീസിറക്കി. ലക്‌നൗ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു.അതേസമയം, പ്രതിഷേധത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News