‘സാഹോദര്യമാണ് വേണ്ടത് ഹിന്ദുത്വമല്ല’

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്. തലസ്ഥാന നഗരി ഉള്‍പ്പെടെ ഒരു ഡസനോളം ഇന്ത്യന്‍ നഗരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രക്ഷുബ്ധമാണ്. സമാധാനപരമായി പ്രതിഷേധത്തില്‍ അണിചേരുന്ന നേതാക്കളെയും ജനങ്ങളെയും അറസ്റ്റുചെയ്യുകയാണ്. വ്യാഴാഴ്ച ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധപരിപാടിക്കായി ഡല്‍ഹിയിലെ മണ്ടിഹൗസില്‍ എത്തിയവരെയും ചെങ്കോട്ടയ്ക്കു സമീപം എത്തിയ ജാമിയ മിലിയയിലെ വിദ്യാര്‍ഥികളെയും അറസ്റ്റുചെയ്തു നീക്കി.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് എന്നിവരെ ഡല്‍ഹിയിലും ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ ബംഗളൂരുവിലും അറസ്റ്റുചെയ്യുകയുണ്ടായി.സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെപ്പോലും കശക്കിയെറിയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തുന്നവര്‍ ഇതിലപ്പുറവും ചെയ്യുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News