ജനങ്ങള്‍ തെരുവിലിറങ്ങി; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ

പ്രതിഷേധത്തിന്റെ കനല്‍ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയര്‍ന്നു. ആറ് ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധദിനത്തില്‍ ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ധൈഷണികരും എഴുത്തുകാരും കലാകാരന്മാരും അണിചേര്‍ന്നു. പ്രതിപക്ഷനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. മംഗളൂരുവില്‍ രണ്ടുപേരും ലഖ്നൗവില്‍ ഒരാളുമാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. മംഗളൂരു കൊല്ലപ്പെട്ടത് നൗഷിന്‍, ജലീല്‍ എന്നിവരാണ്.നാനാതുറയിലുമുള്ള ആയിരക്കണക്കിനുപേര്‍ ജന്തര്‍ മന്ദറില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു.

മണ്ഡിഹൗസില്‍നിന്നും ചെങ്കോട്ടയില്‍നിന്നും ഷഹീദ് പാര്‍ക്കിലേക്ക് നടത്താനിരുന്ന മാര്‍ച്ചുകള്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് തടഞ്ഞു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ബി വി രാഘവുലു, ഹന്നന്‍ മൊള്ള, നീലോല്‍പല്‍ ബസു, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ളവരെ മണ്ഡിഹൗസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News