ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയന്‍സുവാല ചാങ്‌തെ (30), നെരിജിസ് വാല്‍സ്‌കിസ് (40) എന്നിവരാണ് ചെന്നൈയിനായി ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ (14) നേടി. പന്തടക്കത്തിലും പാസിങ്ങിലും ചെന്നൈയിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഏക ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെ ആദ്യപകുതിയുടെ ഒടുവില്‍ പരുക്കേറ്റ് തിരിച്ചുകയറിയും തിരിച്ചടിയായി.

എട്ട് മത്സരങ്ങളില്‍നിന്ന് രണ്ടാം ജയം കുറിച്ച ചെന്നൈയിന്‍ എഫ്‌സി ഒന്‍പതു പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ഏഴു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തേക്കും പതിച്ചു. ഇനി ഈ മാസം 28ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News